LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാലഞ്ചു വനിതാ നേതാക്കൾ അധികാരി ചമയുന്നതല്ല വനിതാ പ്രാധിനിത്യം- ജെ ദേവിക

1. പുതിയ സിപിഎം നേതൃത്വത്തെ പറ്റി അഭിപ്രായം ഒന്നും ഇല്ലേ?

അതിന് നേതൃത്വമല്ലല്ലോ, ഇത് കേരളത്തിലെ പുതിയ സമ്പന്ന വിഭാഗത്തിൻ്റെ മുഖ്യ കാര്യസ്ഥ സംഘമല്ലേ?

2. പുതിയ നേതൃത്വത്തിൽ സ്ത്രീകൾ കുറഞ്ഞു പോയത് കഷ്ടമല്ലെ? സ്ത്രീ പ്രാതിനിധ്യത്തെ പരിഹസിച്ചത് ശരിയോ?

സ്ത്രീ പ്രാതിനിധ്യം സ്വജന പക്ഷപാതത്തിന് ഒഴിവുകഴിവായാൽ അത് വിപരീത ഫലമാണ് ഉണ്ടാക്കുക. സ്ത്രീകൾ സ്ത്രീകളെ തന്നെ വഞ്ചിക്കുന്ന സ്ഥിതി. വീണാ ജോർജ് അനുപമയുടെ കുട്ടിയെ കടത്തുന്നത് നോക്കി നിന്നതും, ബൃന്ദ കാരാട്ട് അനുപമയോട്  നിങ്ങളുടെ അച്ഛൻ ഒരു ക്രിമിനൽ ആണ്, കുട്ടിയെ വീണ്ടെടുക്കാൻ എങ്ങനെയും ശ്രമിക്കൂ എന്ന് പറഞ്ഞതും തമ്മിലുള്ള വ്യത്യാസമുണ്ട് വലിഞ്ഞുകേറികളും അല്ലാത്തവരും തമ്മിൽ.

പിന്നെ പരിഹാസത്തിൻ്റെ കാര്യം. ഈ പറച്ചിൽ പുതിയതല്ല. 1990- കളുടെ തുടക്കം മുതൽ കേൾക്കുന്നതാണ്. ഇപ്പോഴും അത് പറയാൻ ആൺ നേതാക്കൾ മടിക്കുന്നില്ല എങ്കിൽ അതിനു മഹിളാ അസോസിയേഷൻ മറുപടി പറയണം. സ്വന്തം പാർട്ടിയിൽ മാന്യതയും ബഹുമാനവും നേടാൻ നിങ്ങൾക്കു കഴിയാത്തത് എന്തുകൊണ്ടാണ്? നിങ്ങളുടെ സമ്മേളന വേദികളിൽ പോലും ഗ്രൗണ്ട് ലെവലിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്നവരേക്കാൾ സോഷ്യൽ മീഡിയ influencers, അല്ലെങ്കിൽ സോഷ്യൽ മീഡിയ ചിരിവസ്തുക്കൾ തിളങ്ങുന്നത് എന്തുകൊണ്ട്? നാലഞ്ചു വനിതാ നേതാക്കൾ അധികാരി ചമയുന്നതല്ല വനിതാ പ്രാതിനിധ്യവും സ്ത്രീ ശാക്തീകരണവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More