പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ പ്രകാശനം ചെയ്തു. 'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി' എന്നാണ് ബുക്കിന്‍റെ പേര്. ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തിലാണ് ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. താന്‍ നേരിട്ട പ്രതിസന്ധികളും നീതി നിഷേധങ്ങളെക്കുറിച്ചെല്ലാം ബുക്കില്‍ എഴുതിയിട്ടുണ്ട്. മക്കളുടെ മരണത്തില്‍ അഞ്ച് പ്രതികളാണുള്ളത്. അധികാരികളുമായി ബന്ധമുള്ള ഒരാള്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്നും പുസ്തക പ്രകാശന ചടങ്ങില്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പുസ്തകത്തില്‍ 13 വയസുമുതലുള്ള വാളയാര്‍ അമ്മയുടെ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കൈരളി ബുക്ക്സിലെ വിനീത അനിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സഹോദരിമാരുടെയും മക്കളുടെയും ദുരൂഹ മരണത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരായ മത്സരവും, പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തു നിര്‍ത്തിയവരെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്വേഷണസംഘങ്ങളോടുള്ള അവിശ്വാസവും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മക്കളുടെ മരണത്തിന് കാരണക്കാരായ പലരും ഇപ്പോഴും പ്രതിപ്പട്ടികയിലില്ലെന്ന ആരോപണവും പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. അട്ടപ്പാടിയിലെ മധുവിന്റെ കുടുംബാംഗംങ്ങൾ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എന്നിവർ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.