LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാന്‍ അവള്‍ക്കൊപ്പം- തമിഴ് നടന്‍ സൂര്യ

കൊച്ചി: കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് തമിഴ് നടന്‍ സൂര്യ. ഇപ്പോഴും ഇത്തരത്തിലുളള സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്നു എന്നും താന്‍ അതിജീവിതക്കൊപ്പമാണ് എന്നും സൂര്യ പറഞ്ഞു. കൊച്ചിയില്‍ 'എതര്‍ക്കും തുനിന്തവന്‍' എന്ന സിനിമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യക്കൊപ്പം സത്യരാജ്, സൂരി തുടങ്ങിയ അഭിനേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. 

'ഇത്തരത്തിലുളള സംഭവങ്ങള്‍ ഇനിയും നടക്കരുത് എന്നാണ് എനിക്ക് പറയാനുളളത്. കേസിനെക്കുറിച്ച് വിശദമായി എനിക്കറിയില്ല എന്നാല്‍ നടന്നത് അന്യായമാണ്. നമ്മുടെ സമൂഹത്തിലെ ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. സമൂഹം ഇത്രയും പുരോഗമിച്ച കാലത്ത് ഇങ്ങനെയൊന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. അതിജീവിതയ്ക്ക് തിരിച്ചുവരാന്‍ പിന്തുണ കൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഞാന്‍ അവള്‍ക്കൊപ്പമാണ്'-സൂര്യ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ച്ച് പത്തിനാണ് എതര്‍ക്കും തുനിന്തവന്‍ റിലീസ് ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ഡിരാജാണ്. അഞ്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സൂരി, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, പ്രിയങ്ക അരുള്‍ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുടെ നാല്‍പ്പതാമത്തെ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. രണ്ടുവര്‍ഷത്തിനുശേഷം തിയറ്ററുകളിലെത്തുന്ന സൂര്യ ചിത്രം എന്ന പ്രത്യേകതയും എതര്‍ക്കും തുനിന്തവന്‍ എന്ന സിനിമയ്ക്കുണ്ട്. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡി ഇമ്മനാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More