LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യ യുദ്ധം ചെയ്യുന്നത് യുക്രൈന്‍ ജനതക്കെതിരെയാണ്, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയാണ്- സെലന്‍സ്‌കിയുടെ ഭാര്യ ഒലേന

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് യുക്രൈന്‍ പ്രഥമ വനിത ഒലേന സെലന്‍സ്‌ക. റഷ്യന്‍ സൈന്യം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയും കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്യുകയാണെന്ന് ഒലേന പറഞ്ഞു. ആഗോളമാധ്യമങ്ങള്‍ക്ക് അയച്ച തുറന്ന കത്തിലാണ് ഒലേന സെലന്‍സ്‌കയുടെ പ്രതികരണം. യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവിശ്വസനീയമായ കാര്യമാണ്. ഫെബ്രുവരി 24-ന് ഞങ്ങളെല്ലാവരും ഉണര്‍ന്നത് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തി എന്ന പ്രഖ്യാപനം കേട്ടാണ്. റഷ്യന്‍ ടാങ്കുകള്‍ യുക്രൈന്‍ അതിര്‍ത്തി കടന്നു, അവരുടെ വിമാനങ്ങള്‍ ഞങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു, മിസൈല്‍ ലോഞ്ചറുകള്‍ നഗരങ്ങളെ വളഞ്ഞു. സ്‌പെഷല്‍ ഓപ്പറേഷന്‍  എന്നാണ് ഇതിനെ അവര്‍ വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് യുക്രൈന്‍ ജനതയുടെ കൂട്ടക്കൊലയാണ്. 

'റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ തെരുവുകളില്‍ കുഞ്ഞുജീവനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എട്ടുവയസുകാരിയായ ആലീസ് മുത്തശ്ശന്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഖിര്‍ക്കയിലെ തെരുവില്‍ കൊല്ലപ്പെട്ടു, കീവില്‍ നിന്നുളള പൊളിന അവളുടെ മാതാപിതാക്കള്‍ക്കൊപ്പം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു, യുക്രൈനിലെ സാധാരണ ജനങ്ങള്‍ക്കെതിരെയല്ല യുദ്ധമെന്ന് റഷ്യ പറയുമ്പോഴും കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ ഞാന്‍ ഉറക്കെ പറയുകയാണ്.- ഒലേന വികാരനിര്‍ഭരമായ കത്തില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ യുദ്ധം യുക്രൈന്‍ ജനതക്കെതിരാണ്. യുദ്ധത്തിന്റെ തിക്താനുഭവങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഞങ്ങളുടെ റോഡുകള്‍ മുഴുവന്‍ അഭയാര്‍ത്ഥികളായ ജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. സ്വന്തം നാടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് ജീവനുവേണ്ടി പലായനം ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുകളിലേക്ക് നോക്കൂ...-ഒലേന കുറിച്ചു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More