LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു ; ശസ്ത്രക്രിയക്കുശേഷം ജീവിച്ചത് രണ്ടുമാസം

ന്യൂയോര്‍ക്ക്: പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു. അമേരിക്കക്കാരനായ ഡേവിഡ് രണ്ടുമാസം മുന്‍പായിരുന്നു പന്നിയുടെ ഹൃദയം സ്വീകരിച്ചത്. ശസ്ത്രക്രിയക്കുശേഷം ഡേവിഡിന്റെ ശരീരത്തില്‍ ഹൃദയം ആഴ്ച്ചകളോളം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുമുന്‍പ് നില വഷളാവുകയായിരുന്നു. ജീവന്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് പാലിയേറ്റീവ് കെയര്‍ നല്‍കി. അവസാന നിമിഷങ്ങളില്‍ ഡേവിഡ് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. 

ജനുവരി ഏഴിനായിരുന്നു വൈദ്യശാസ്ത്രരംഗത്തെ നിര്‍ണായ ചുവടുവയ്‌പ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ മെരിലാന്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയുടെ അപകട സാധ്യതയെക്കുറിച്ച് ഡോക്ടര്‍മാര്‍ ഡേവിഡിനോട് വ്യക്തമാക്കിയിരുന്നു. മറ്റൊരു മനുഷ്യ ഹൃദയം ലഭിക്കുന്നതിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടിവരുമെന്നതുകൊണ്ട് അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ കൃത്യസമയത്ത് അവയവം മാറ്റിവെക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിദിനം പന്ത്രണ്ടോളം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. അവയവങ്ങളുടെ ലഭ്യതക്കുറവാണ് ഇതിന് കാരണം. 3818 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായത്. എന്നാല്‍ അവയവങ്ങളുടെ ലഭ്യതക്കുറവാണ് മറ്റ് വഴികള്‍ തേടാന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്.


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More