വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 7,851 - പേര് ഇതിനകം മരണപ്പെട്ടു. രണ്ടുലക്ഷത്തി തോന്നുറ്റിയൊന്നായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തഞ്ച് (2,91,545) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. 3,913 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം 1,13,704 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
6,46- പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 29,895 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ 12,633 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 285 - പേര് മരണമടഞ്ഞു. മിഷിഗണ്‍ - 479, ഫ്ലോറിഡ - 191, മസ്സാച്ചുസെറ്റ്സ് - 192, ലൂസിയാന - 370, ഇല്ലിനോയിസ് - 210, ജോര്‍ജ്ജിയ -204 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 291- പേര് മരണമടഞ്ഞിട്ടുണ്ട്. 6,965 - പേര്‍ക്കാണിവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണെന്നാണ് ആമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചന.