LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു- അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയത്തിലെത്തിയതിനുപിന്നാലെ വോട്ടര്‍മാർക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ കുറയ്ക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിച്ചെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം. 

'ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ 273 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. എന്നാല്‍ 2017-ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 49 സീറ്റുകള്‍ കുറവായിരുന്നു ഇത്തവണ നേടാനായത്. സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകളാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.  സമാജ് വാദി പാര്‍ട്ടിയും സഖ്യകക്ഷികളും 125 മണ്ഡലങ്ങളില്‍ വിജയിച്ചു. 2017-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 73 സീറ്റുകള്‍ സമാജ് വാദി അധികം നേടി. ഇത്തവണ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനോടോ ബി എസ് പിയോടോ സഖ്യമുണ്ടാക്കിയിരുന്നില്ല. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More