LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയുടെ വിജയം ജനവിധിയല്ല, 'മെഷീന്‍ വിധി'യാണ്; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ജനവിധിയല്ല, മെഷീന്‍ വിധിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബിജെപി ജനങ്ങളുടെ വോട്ട് കൊളളയടിക്കുകയായിരുന്നെന്നും യുപിയില്‍ അഖിലേഷ് യാദവിനെ ബലമായി തോല്‍പ്പിക്കുകയായിരുന്നെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മമതയുടെ പ്രതികരണം.

'എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണം. ജനങ്ങള്‍ വോട്ട് ചെയ്ത മെഷീന്‍ തന്നെയാണോ വോട്ടെണ്ണലിന് കൊണ്ടുവന്നത് എന്ന് അറിയണം. ബിജെപി ജയിച്ചിട്ടുണ്ടെങ്കില്‍ അത് ജനവിധിയല്ല, മറിച്ച് മെഷീന്‍ വിധിയാകാനാണ് സാധ്യത. അഖിലേഷ് യാദവിനെ തോല്‍പ്പിച്ചതായാണ് എനിക്ക് തോന്നുന്നത്. വോട്ട് കൊളള നടന്നിട്ടുണ്ട്. അഖിലേഷ് തോല്‍വിയില്‍ തളരാന്‍ പാടില്ല. ജനങ്ങള്‍ക്കിടയിലേക്ക് പോയി ഇതിനെതിരെ ബിജെപിയെ വെല്ലുവിളിക്കണം'-മമതാ ബാനര്‍ജി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്‌നം മാത്രമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബിജെപിയെ പുറത്താക്കാനാഗ്രഹിക്കുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിനെ ആശ്രയിക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ നേരത്തെ രാജ്യം മുഴുവന്‍ കീഴടക്കിയ പാര്‍ട്ടിയാണ്. എന്നാലിപ്പോള്‍ അതല്ല അവസ്ഥ. അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. രാജ്യത്ത് നിരവധി പ്രാദേശിക പാര്‍ട്ടികളുണ്ട്. അവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബിജെപിയുടെ കാര്യത്തില്‍ തീരുമാനമാകും- മമത കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk