LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുക്രൈനു നേരെ റഷ്യന്‍ വ്യോമാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനെതിരെ രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇന്നലെ ( ഞായറാഴ്ച ) യുണ്ടായ ആക്രമണത്തില്‍ മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ലിവീവിലെ സൈനിക താവളത്തിന് നേരെയാണ് റഷ്യ വ്യോമാക്രമണം നടന്നത്. ഇതില്‍  35 പേര്‍ കൊല്ലപ്പെട്ടതായും 134 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഉക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവളത്തിലാണ് അക്രമണമുണ്ടായത്.

ഇന്നലെയുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ മരണപ്പെട്ടവരില്‍ എറെയും സാധാരണക്കാരാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി ലിവീവ് ഗവര്‍ണര്‍ മാക്‌സിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായതെന്നും ഗവര്‍ണര്‍ മാക്‌സിം പറയുന്നു. സമാധാന ശ്രമങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് റഷ്യയുടെ ഭാഗത്തുനിന്നു ആക്രമണം രൂക്ഷമാകുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇതിനിടെ റഷ്യയുടെ അതിരൂക്ഷമായ ആക്രമണം മൂലം അഭയാര്‍ഥി പ്രവാഹമാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കായി യുക്രൈനില്‍ നിന്ന് നടക്കുന്നത്. 10 ലക്ഷം കുട്ടികളാണ് ഇതുവരെ യുദ്ധമുഖത്തു നിന്ന് പലായനം ചെയ്തതെന്ന് യുണിസെഫിന്‍റെ കണക്കുകള്‍ പറയുന്നു. ശേഷിക്കുന്ന 65 ലക്ഷം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ലോക രാഷ്ട്രങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും യുണിസെഫ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടും തണുപ്പില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ നൂറു കണക്കിന് കിലോമീറ്റര്‍ കാല്‍നടയായാണ് കുട്ടികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികള്‍ മഞ്ഞുമൂടിയ പാതകളില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More