LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാര്‍ച്ച് 15 മുസ്ലീം വിദ്വേഷ വിരുദ്ധ ദിനം; ഇന്ത്യക്ക് ആശങ്ക

ജനീവ: അടുത്തവര്‍ഷം മുതല്‍ എല്ലാ മാര്‍ച്ച് 15 ഉം മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനാ യോഗം തീരുമാനിച്ചു. മുസ്ലീം വിഭാഗത്തോടുള്ള വിവേചനവും വിദ്വേഷവും മുന്‍ ധാരണകളും ഇല്ലാതാക്കാന്‍ ലോക ജനതയ്ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മുസ്ലീം വിദ്വേഷ വിരുദ്ധ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. മുസ്ലീം വിഭാഗത്തിനെതിരായ വിദ്വേഷവും തെറ്റിദ്ധാരണകളും വര്‍ദ്ധിച്ചുവരികയാണ് എന്ന് വിലയിരുത്തിയ ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തില്‍ പാകിസ്താന്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.  

ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മറ്റു മതങ്ങള്‍ക്കെതിരായ തെറ്റിദ്ധാരണകളും വര്‍ദ്ധിച്ചുവരികയാണ് എന്നും ഇക്കാര്യത്തിലും ആശങ്കയുണ്ട് എന്ന് ഇന്ത്യ അറിയിച്ചു. ഹിന്ദുമതം, സിഖ് മതം, ബുദ്ധ മതം തുടങ്ങിയവക്കെതിരെയും വിദ്വേഷം ശക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു മതവിഭാഗത്തോട് മാത്രമുളള വിദ്വേഷത്തെ മുന്‍ നിര്‍ത്തി വിദ്വേഷ വിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനിക്കുന്നതില്‍ ആശങ്കയുണ്ട് എന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി എസ് ഗുരുമൂര്‍ത്തി പറഞ്ഞു. ഫ്രാന്‍സും ഇത്തരത്തിലുള്ള അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനത്തില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More