LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗികാതിക്രമം: പെണ്‍കുട്ടിയുടെ പരാതിയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍റെ നടപടി

ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി സ്വീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍. ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സഹായമഭ്യര്‍ഥിച്ച പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് 17 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

തനിക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ നീതി ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ഇടപ്പെട്ട് നീതി നേടിത്തരണമെന്നുമായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാല്‍ ഗ്രാമവാസികള്‍ കുടുംബത്തിന് ഭ്രഷ്ട്ട് കല്‍പ്പിച്ചെന്നും പെണ്‍കുട്ടി തന്‍റെ വീഡിയോയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെങ്കൽപ്പേട്ട് കൽപാക്കം സ്വദേശിയായ  പെണ്‍കുട്ടിക്കാണ് ബന്ധുക്കളില്‍ നിന്നും നിരന്തരമായി അതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിക്കാന്‍ കൂട്ടുനിന്ന രാഷ്ട്രീയ നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയും 15 വയസുള്ള  സഹോദരിയും താമസിക്കുന്ന വീട്ടിൽ കയറിയാണ് മൂന്ന് പേർ നിരന്തരം പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. 

Contact the author

National Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More