ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.
തനിക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമത്തെ കുറിച്ച് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ നീതി ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ഇടപ്പെട്ട് നീതി നേടി തരണമെന്നുമായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരത്തി നല്‍കിയതിനാല്‍ ഗ്രാമവാസികള്‍ കുടുംബത്തിന് ഭ്രഷ്ട്ട് കല്‍പ്പിച്ചെന്നും പെണ്‍കുട്ടി തന്‍റെ വീഡിയോയില്‍ പറയുന്നു.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ചെന്നൈയില്‍ മഴ കനത്തത്. നുങ്കംപാക്കം, മീനമ്പക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. മൈലാപ്പൂര്‍, എഗ്മൂര്‍, തിരുവാന്‍മിയൂര്‍ എന്നീ സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ വീടുകളില്‍ വെളളം കയറിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു
ചൈനയിൽ നിർമ്മിച്ച ഐഫോൺ 11 ഹാൻഡ്‌സെറ്റുകളും ഇന്ത്യയിൽ വിൽക്കുന്നതിനാൽ കമ്പനി ഇതുവരെ ഫോണിന്റെ വില കുറച്ചിട്ടില്ല. എന്നാൽ പിന്നീട് ഇത് പരിഗണിക്കുമെന്ന് ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു.