LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിലകൂടിയ ഐഫോണുകള്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ചെന്നൈക്കടുത്തുള്ള ഫോക്സ്കോൺ പ്ലാന്റിൽ പുതിയ ഐഫോൺ 11 നിർമ്മാണം ആരംഭിച്ച് ആപ്പിൾ. ഗവൺമെന്റിന്റെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് പിന്തുണ നൽകിക്കൊണ്ട് രാജ്യത്ത് ആദ്യമായി ഒരു മികച്ച മോഡൽ  നിർമ്മിക്കുനൊരുങ്ങുകയാണ് കമ്പനി. ഉൽപ്പാദനം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 11 കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നു അവർ വ്യക്തമാക്കി. 

ചൈനയിൽ നിർമ്മിച്ച ഐഫോൺ 11 ഹാൻഡ്‌സെറ്റുകളും ഇന്ത്യയിൽ  വിൽക്കുന്നതിനാൽ കമ്പനി ഇതുവരെ ഫോണിന്റെ വില കുറച്ചിട്ടില്ല. എന്നാൽ പിന്നീട് ഇത് പരിഗണിക്കുമെന്ന് ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു. ബെംഗളൂരുവിനടുത്തുള്ള വിസ്ട്രോൺ പ്ലാന്റിൽ പുതിയ ഐഫോൺ എസ്ഇ നിർമ്മിക്കാനുള്ള പദ്ധതിയുമുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. 

ഉൽപ്പാദനം കൂടുതല്‍ പ്രാദേശികവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഗവൺമെന്റിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും കമ്പനി താല്പര്യപ്പെടുന്നുണ്ട്.

ചൈന-യുഎസ് ബന്ധം വഷളായ സമയത്ത് ചൈനക്കുപുറത്ത് ആപ്പിളിന്റെ ഉത്പാദന അടിത്തറ വികസിപ്പിക്കാനും ഈ നീക്കം സഹായിക്കുന്നവെന്ന് കമ്പനി  എക്സിക്യൂട്ടീവ് അറിയിച്ചു. പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്നത് മൂലം ആപ്പിളിന് 22% ഇറക്കുമതി തീരുവ ലാഭിക്കാനാകും.

Contact the author

Tech Desk

Recent Posts

Web Desk 1 year ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More