LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരാണ് ഇ.പി. ജയരാജനും സജി ചെറിയാനും - വി ഡി സതീശന്‍

തിരുവനന്തപുരം: പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരായ ഇ.പി ജയരാജനും സജി ചെറിയാനുമൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരത്തെയും അതില്‍ പങ്കെടുക്കുന്ന ആളുകളെയും വിമര്‍ശിക്കുന്നതുകൊണ്ട് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന് കരുതേണ്ട. സമരരംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും സാധാരണ ജനങ്ങളെ ജയിലിലേക്ക് അയക്കില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതുകൊണ്ടാണ്. ജനകീയ സമരങ്ങളെ സി പി എം  നേതാക്കൾക്ക് ഇപ്പോഴും പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്. ഡി പി ആറില്‍  എന്ത് പറയുന്നുവെന്ന് മന്ത്രിമാർക്ക് പോലും അറിയില്ല. മന്ത്രിമാരും കെ റെയിൽ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുതെറിയാന്‍ വന്നാല്‍ വിവരമറിയുമെന്നായിരുന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പറഞ്ഞത്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളാണ്. ഇവരുടെ നേതൃത്വത്തിലാണ് ആളുകളെ ഇളക്കിവിടുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു സജി ചെറിയാന്‍റെ ആരോപണം. അതേസമയം,  പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറ്റ് പണികള്‍ ഇല്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെയെന്ന് സിപിഎം നേതാവ് ഇ പി ജയരാജനും പരിഹസിച്ചു. കിഫ്ബി പദ്ധതിയെ ഇതിലും കൂടുതല്‍ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കിഫ്ബി ഓഫീസിനു മുന്‍പില്‍ ക്യൂ നില്‍ക്കുകയാണ്. കെ റെയില്‍ പദ്ധതി നടപ്പിലായാല്‍ ആദ്യം അതില്‍ യാത്ര ചെയ്യുക കോണ്‍ഗ്രസ് നേതാക്കളായിരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More