LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വംശനാശം സംഭവിച്ച ഡോഡോ പക്ഷി തിരിച്ചുവന്നേക്കും

നാല് നൂറ്റാണ്ടുമുന്‍പ് വംശനാശം സംഭവിച്ച് ലോകത്തുനിന്ന് അപ്രത്യക്ഷമായ ഡോഡോ പക്ഷികളെ തിരികെ കൊണ്ടുവരാന്‍ ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങി. ഡെന്‍മാര്‍ക്കിലെ കോപ്പര്‍ഹെയ്ഗനിലുളള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡോഡോ പക്ഷിയുടെ സാമ്പിളില്‍ നിന്ന് ജനിതക ഘടന പൂര്‍ണമായും സീക്വന്‍സ് ചെയ്‌തെടുക്കാന്‍ സാധിച്ചതാണ് ഡോഡോയെ തിരികെകൊണ്ടുവരാനുളള ഗവേഷണത്തിന് പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുന്നത്. ഡോഡോയുടെ സമ്പൂര്‍ണ്ണ ജനിതക ഘടന ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഇക്കോളജി എവല്യൂഷണറി പ്രൊഫസര്‍ ബെഥ് ഷാപിറോ പറഞ്ഞു. 

'സസ്തനികളെ പുനസൃഷ്ടിക്കുക എളുപ്പമാണ്. 1996-ല്‍ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ നിര്‍മ്മിച്ചിരുന്നല്ലോ. എന്നാല്‍ പക്ഷികളെ പുനസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പരീക്ഷണങ്ങള്‍ എപ്പോഴാണ് വിജയിക്കുക എന്ന് പറയാനാവില്ല'-ബെഥ് പറഞ്ഞു. ഡോഡോ പക്ഷികളെ പുനസൃഷ്ടിക്കുന്നത് മനുഷ്യന് യാതൊരു തരത്തിലുളള ബുദ്ധിമുട്ടും ഉണ്ടാക്കില്ല. അവയ്ക്ക് ഇപ്പോഴത്തെ കാലാവസ്ഥയില്‍ ജീവിക്കാനാവുമെന്നും അവ മനുഷ്യനെ ഉപദ്രവിക്കാറില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന മൗറീഷ്യസ് ദ്വീപുകളിലാണ് ഡോഡോ പക്ഷികള്‍ ജീവിച്ചിരുന്നത്. ഒരുമീറ്ററിലധികം ഉയരവും 20 കിലോ ഭാരവുമുണ്ടായിരുന്നു ഡോഡോകള്‍ക്ക്. ശരീരത്തിന്റെ വലിപ്പവും ഭാരവും മൂലം ഇവയ്ക്ക് പറക്കാന്‍ സാധിക്കുമായിരുന്നില്ല. 1500-കളില്‍ ദ്വീപിലെത്തിയ പോര്‍ച്ചുഗീസ് നാവികരും അവര്‍ക്കൊപ്പമുണ്ടായിരുന്ന നായ്ക്കളും ഡോഡോ പക്ഷികളെ വ്യാപകമായി വേട്ടയാടിക്കൊന്നു. പറക്കാന്‍ സാധിക്കാത്തതിനാല്‍ അവയ്ക്ക് ശത്രുക്കളില്‍ നിന്ന് ഓടിയൊളിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെ ഇവയുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 1662-ഓടെ ഡോഡോ പക്ഷികള്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിക്കുകയായിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More