LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇമ്രാന്‍ ഖാന്‍ ഓടിയൊളിക്കുന്ന എലി- ബിലാവല്‍ ഭൂട്ടോ സര്‍ദാരി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെറും എലിയാണ് എന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രി സ്വന്തം ഭീരുത്വം മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരെ എലിയെന്ന് വിളിക്കുകയാണ്‌ എന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിനോട് സംസാരിക്കുകയായിരുന്നു ബിലാവല്‍.

''ഇമ്രാന്‍ ഖാന്‍ എന്ന എലി ഇന്നത്തെ പാകിസ്ഥാന്‍റെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതീകമാണ്. മധ്യ കാലഘട്ടത്തിലെ യൂറോപ്പിനെ അസ്ഥിരമാക്കിയ പ്ലെയ്ഗുമായും ഇപ്പറഞ്ഞ എലിയെ ബന്ധപ്പെടുത്താവുന്നതാണ്''- ബിലാവല്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയുടെയും മൂത്ത മകനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലാണ് പി പി പി ശക്തമായ മുന്നേറ്റം നടത്തുന്നത്.  

Contact the author

International