LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാളെ മുതല്‍ 4 ദിവസത്തേക്ക് ബാങ്ക് അവധി

തിരുവനന്തപുരം: നാളെ മുതല്‍ 4 ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ പൊതു അവധിയും രണ്ട് ദിവസത്തെ ദേശീയ പണിമുടക്കും മൂലമാണ് അടുപ്പിച്ച് 4 ദിവസം ബാങ്കുകള്‍ക്ക് അവധി. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ഒഫീഷ്യല്‍സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറല്‍ ഓഫ് അസോസിയേഷനുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളും ഈ സംഘടനകള്‍ക്കുള്ളിലെ അംഗങ്ങളാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ൻ അംഗീ​ക​രി​ക്കു​ക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ അറിയിച്ചു. മാര്‍ച്ച് 28 ന് രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 ന് വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More