LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമയിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരും; ബില്ലിന്‍റെ കരട് തയാറായി- മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിനായി നിയമത്തിന്‍റെ കരട് രൂപം തയ്യാറായെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 26-ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹേമാ കമ്മീഷന്‍റെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍റെയും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജസ്റ്റിസ് ഹേമാ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍ കഴിഞ്ഞ ദിവസം ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നു. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം സര്‍ക്കാരിന് മാപ്പുനല്‍കില്ല. കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവന്ന് എല്ലാ ശിക്ഷയും വാങ്ങിക്കൊടുക്കണം. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് അധികകാലം ആര്‍ക്കും ഇവിടെ താരചക്രവര്‍ത്തികളായി വാഴാന്‍ കഴിയില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ അവരുടെ സ്വകാര്യ അനുഭവങ്ങളാണ് ഹേമാ കമ്മീഷനോട് വെളിപ്പെടുത്തിയതെന്നും ആ അനുഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊളളിച്ചതിനാല്‍ അത് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും സജി ചെറിയാന്‍ നിയമ സഭയില്‍ അറിയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More