LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തു നശിപ്പിച്ചു

തിരുവനന്തപുരം: മത്സ്യം പെട്ടെന്ന് കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന പ്രവണത തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയനുസരിച്ച് ഇന്ന് 2865 - കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് വ്യാപാരികള്‍ക്കു നോട്ടീസ് നല്‍കി മത്സ്യം നശിപ്പിച്ചത്.

ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യക്ഷാമം ഉപയോഗപ്പെടുത്തി പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം വിപണനം ചെയ്യുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

വിവിധ ജില്ലകളില്‍ വ്യാപാരികള്‍ക്കും സ്റ്റോക്കിസ്റ്റുകള്‍ക്കും നോട്ടീസ് നല്‍കിയതായും മന്ത്രി ശൈലജ അറിയിച്ചു. 2018 - ലാണ് മത്സ്യമേഖലയിലെ മോശം പ്രവണതകള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയാരം ഭിച്ചത്.

മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും രണ്ടാം ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്കും  ബോധവല്‍ക്കരണം നല്‍കുകയെന്ന പ്രവര്‍ത്തനമാണ് നടത്തിയത്. മൂന്നാം ഘട്ടത്തിലാണ് ശക്തമായ പരിശോധനയും പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യം പിടിച്ചെടുക്കലും ആരംഭിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More