LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്‍റണി രാജുവും സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതിനാലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ചര്‍ച്ച നടത്തിയത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പലയിടങ്ങളിലും വാഗ്ദാനം പാലിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് സാധിച്ചിരുന്നില്ല. അതും ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ഇക്കാര്യം കൂടി മുന്‍ നിര്‍ത്തിയാണ് സ്വകാര്യ ബസുടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എത്ര രൂപ വര്‍ദ്ധിപ്പിക്കുമെന്നതിനെക്കുറിച്ച് മന്ത്രി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇന്ന് നടന്ന ചര്‍ച്ചയില്‍ യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിഉറപ്പ് നല്‍കിയെന്നാണ് സൂചന. എന്നാല്‍ നിരക്ക് വര്‍ധനവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ഇതുവരെ പുറത്ത് വന്നിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More