ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ 800 അവശ്യമരുന്നുകളുടെ വില വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വരും. പരമാവധി രണ്ട് രൂപ വരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമൊളിന്റെ വില. വില 10 ശതമാനം ഉയർത്താനാണ് തീരുമാനം. അവശ്യമരുന്നുകളുടെ വില വര്‍ധനവിന് കേന്ദ്രസര്‍ക്കാറും അനുവാദം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. വാണിജ്യാ വ്യവസായ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. വില 10 ശതമാനം ഉയര്‍ത്താനാണ് തീരുമാനമായിരിക്കുന്നത്.