കുട്ടികള്‍ക്ക് നല്‍കുന്ന പൊടി മരുന്നുകള്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രമേ ലയിപ്പിക്കാന്‍ പാടുള്ളൂ. അതോടൊപ്പം മരുന്നുണ്ടാക്കാന്‍ എടുക്കുന്ന വെള്ളത്തിന്‍റെ അളവിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസിലാക്കുകയും വേണം. ഇൻഹെയ്‌ലറുകളും, നേസൽ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗരീതിയും അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ അളവും കൃത്യമായി മനസ്സിലാക്കണം.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ നീറ്റ് പരീക്ഷക്കെത്തിയ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു. മാതോശ്രീ ശാന്താബായ് ഗോട്ടെ കോളജിൽ പരീക്ഷക്കെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളുടെ ഹിജാബാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായത്.
പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. വാണിജ്യാ വ്യവസായ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. വിലയില്‍ 10.7 ശതമാനമാണ് വര്‍ധനവ് ഉണ്ടാവുക.