LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിപ്പോക്രാറ്റസിനു പകരം ചരകൻ?- പ്രൊഫ. ജി. ബാലചന്ദ്രൻ

ഹിപ്പോക്രാറ്റസിനു പകരം ചരകൻ ? 

വൈദ്യശാസ്ത്രത്തിൻ്റെ പിതാവായി ഗണിക്കപ്പെടുന്ന, "ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക്" പകരം മെഡിക്കൽ വിദ്യാർത്ഥികൾ 'മഹർഷി ചരക ശപഥം' ചെയ്യണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശങ്ങൾ വിമർശനങ്ങൾക്ക് കാരണമായി. കമ്മീഷന്റെ ശുപാർശകളിൽ ഒന്ന് കിഴക്കിനെ അഭിമുഖീകരിച്ച് അഗ്നിസാക്ഷിയായാണ് ചരക പ്രതിജ്ഞയെടുക്കേണ്ടതെന്നാണ്. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകൾ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു.

ആരാണ് ചരകൻ ? അർഹമായ രീതിയിൽ ആദരിക്കപ്പെട്ടോ?

ബിസി 300- ലാണ് ചരകമുനി ജനിച്ചത്. ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. ‘സഞ്ചാരി’, ‘ചികിത്സകൻ’ എന്നൊക്കെയാണ്‌ ‘ചരക’ന്‌ അർത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ പറയുന്നുണ്ട്. കനിഷ്കൻ്റെ കാലത്തെ കൊട്ടാരം വൈദ്യന്മാരെന്ന വാദവുമുണ്ട്. ചരകൻ, ആയുര്‍വ്വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി അവതരിപ്പിച്ച വൈദ്യശാസ്ത്രജ്ഞനാണ്. ശരീരശാസ്ത്രത്തെക്കുറിച്ചും ഡൈജഷന്‍, മെറ്റബോളിസം, ഇമ്മ്യൂണിറ്റി എന്നിവയെക്കുറിച്ചും അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. മാനസികാരോഗ്യം ,ശിശുരോഗശാസ്ത്രം,വിഷശാസ്ത്രം, ശസ്ത്രക്രിയ, ENT, രസായന തന്ത്രം- (ഫാർമക്കോളജി), വാജികരണ തന്ത്രം ( Reproductive Medicine) എന്നിങ്ങനെ അദ്ദേഹം വൈദ്യശാസ്ത്രത്തെ ഏഴ് ശാഖകളായി തരംതിരിച്ചു, എങ്കിലും വേണ്ട രീതിയിൽ ചരകൻ ആദരിക്കപ്പെട്ടോ? 

" ചരകസംഹിത "

120 പേജുള്ള ചരക കൃതി എന്ന് പറയപ്പെടുന്ന 'ചരക സംഹിത' യിൽ ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെക്കുറിച്ചും,149 രോഗങ്ങളെക്കുറിച്ചും, 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും, ജന്തുക്കളിൽനിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. പുരാതന ഗ്രീസിലെ ഭിഷഗ്വരനായിരുന്ന (BC 460 -BC 370) ഹിപ്പോക്രാറ്റസ് രോഗകാരണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യ വ്യക്തിയാണ്. അദ്ദേഹത്തിൻ്റേത് എന്ന് പറയപ്പെടുന്ന The Hippocratic Corpus എന്ന ഗ്രന്ഥത്തിൽ, ഭിഷഗ്വരൻ സത്യസന്ധനും ശാന്തനും ഗൗരവമുള്ളവനുമായിരിക്കണമെന്ന് നിഷ്കർഷിക്കുന്നു.

ഹിപ്പോക്രാറ്റിക് പ്രതിജ്ഞ

ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞ' അതിൻ്റെ അതേ അർത്ഥത്തിൽ ഇന്ന് മെഡിസിൻ വിദ്യാർത്ഥികൾ എടുക്കുന്നില്ല. ഇന്ന് പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികൾ എടുക്കുന്ന "ഹിപ്പോക്രാറ്റിക് ഓത്ത്" 1948 -ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ, ജനറൽ അസംബ്ലിയിൽ അംഗീകരിച്ചതാണ്. അത് മനുഷ്യത്വത്തിനും രോഗികളുടെ സ്വകാര്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകരിക്കപ്പെട്ട "ഡിക്ലറേഷൻ ഓഫ് ജനീവ" എന്നറിയപ്പെടുന്ന പ്രതിജ്ഞയാണ്. ഇത് കാലാനുസൃതമായി പരിഷ്കരിക്കുന്നതും അവസാനമായി കഴിഞ്ഞ 2017- ൽ പുതുക്കിയതുമാണ്.

എൻ്റെ നിലപാട് 

നിലവിലുള്ള വിവാദങ്ങൾ ഒരു തരത്തിലും ആയുർവേദത്തിൻ്റെ ആചാര്യനായ ചരകനെ ഇകഴ്ത്തുന്ന തരത്തിലാവരുത്. പുതിയ വിവാദങ്ങൾ സ്വാഭാവികമായും ചെന്നെത്തുക ചരകനെയും ആയുർവേദത്തേയും വിലകുറച്ച് കാണുന്നതിലേക്കാവും. ഗ്രീക്ക് മഹത്വം കാണുന്നതുപോലെ തന്നെ ഭാരതീയ മഹത്വവും നാം കാണേണ്ടതാണ്. എല്ലാത്തിനും പടിഞ്ഞാറോട്ട് നോക്കുമ്പോൾ തന്നെ കിഴക്കോട്ടും നോക്കിയാലെന്താ? ചരകൻ മാത്രമല്ല, കണാദനും, സുശ്രുതനും വരാഹമിഹിരനുമൊക്കെ പ്രാചീന വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരാണ്. ഗ്രീക്ക് ട്രാജഡികൾ ശ്രേഷ്ഠം തന്നെ. അതുകൊണ്ട് രാമായണവും മഹാഭാരതവും മോശമാണെന്ന് സങ്കൽപ്പിക്കാമോ? എല്ലാത്തിനും താരതമ്യപഠനവും പുനരന്വേഷണവും വേണം. അതു പോലെയാണ് ഹിപ്പോക്രാറ്റിസിനെയും ചരകനെയും നമ്മൾ കാണേണ്ടത്. ഇപ്പോഴുണ്ടാക്കിയ ചരക ശപഥം തികച്ചും പക്ഷപാതപരമാണ്. അത് ശാസ്ത്രീയമായ് പുതുക്കുകയും എല്ലാവർക്കും ഉൾക്കൊള്ളാവുന്ന രീതിയിലാവുകയും വേണം.

അതുപോലെ തന്നെ ഇതര വൈദ്യശാസ്ത്ര ശാഖകളായ ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയെല്ലാം അവയുടെ സാധ്യതകൾക്കും ശാസ്ത്രീയതക്കും അനുസൃതമായി ഉപയോഗിക്കപ്പെടണം. പണം കൊടുത്തുകൊണ്ട് മെഡിക്കൽ ബിരുദം വാങ്ങുകയും രോഗിയുടെ കഴുത്തറക്കുന്ന ആശുപത്രികൾ പെരുകുകയും ചെയ്യുമ്പോൻ പ്രതിജ്ഞയല്ല പ്രധാനം ' പ്രവൃത്തിയാണ്  എന്ന് മനസ്സിലാക്കണം. ആരോഗ്യമേഖലയിൽനിന്ന് വരുന്ന ചൂഷണ വാർത്തകൾ ഒട്ടും ആധുനിക സമൂഹത്തിനു ചേർന്നതല്ല. പാവങ്ങൾക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിൽ ആരോഗ്യ സംവിധാനങ്ങൾ പരിഷ്‌കരിച്ചാൽ മാത്രമേ ചരകനോടും ചരിത്രത്താടും നീതി പുലർത്താൻ കഴിയൂ.

Contact the author

Prof. G. Balachandran

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More