LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാര്യയെ കളിയാക്കി; ഓസ്‌കാര്‍ വേദിയില്‍ കയറി അവതാരകനെ തല്ലി വില്‍ സ്മിത്ത്

ലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ കരണത്തടിച്ച് നടന്‍ വില്‍ സ്മിത്ത്. അവതാരകന്‍ ക്രിസ് റോക്ക് ഭാര്യയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഡോക്യുമെന്ററി ഫീച്ചറിനുളള ഓസ്‌കാര്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനിടെയാണ് സംഭവം. വില്‍ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെ പരിഹസിച്ചാണ് അവതാരകന്‍ സംസാരിച്ചത്. അലോപേഷ്യ എന്ന രോഗം ബാധിച്ചതുകൊണ്ടാണ് ജാദ മൊട്ടയടിച്ച് വന്നത് എന്നായിരുന്നു അവതാരകന്റെ പരാമര്‍ശം.

ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് വേദിയിലേക്ക് കയറി അവതാരകന്റെ കരണത്തടിക്കുകയും തന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. അവതാരകനെ അടിക്കുന്ന വീഡിയോ വൈറലായതോടെ ഇത് സ്‌ക്രിപ്റ്റഡ് വീഡിയോ ആണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഓസ്‌കാര്‍ അധികൃതര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വില്‍ സ്മിത്താണ്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ അദ്ദേഹം അവതാരകനെ തല്ലിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ജെസീക്ക ചാസ്റ്റെയ്‌നാണ്. 'ദി ഐസ് ഓഫ് ടാമി ഫയെ' എന്ന ചിത്രത്തിലെ അഭിനയമാണ് ജെസീക്കയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ജേന്‍ കാംപിയനാണ് മികച്ച സംവിധായകന്‍. ദി പവര്‍ ഓഫ് ഡോഗ് എന്ന ചിത്രമാണ് ജേന്‍ പാംയിപന് ഓസ്‌കാര്‍ നേടിക്കൊടുത്തത്. അരിയാന ഡെബോസാണ് മികച്ച സഹനടി. വെസ് സൈഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയമാണ് അരിയാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച ചിത്രം, സംവിധാനം, തിരക്കഥ, സഹനടന്‍ തുടങ്ങി പ്രധാന പുരസ്‌കാരങ്ങളെല്ലാം ലഭിച്ചത് കോഡ എന്ന ചിത്രത്തിനാണ്. ഷാന്‍ ഹേഡന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ബധിരന്മാരായിരുന്നു. കോഡിയിലെ അഭിനയത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More