തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. കോഴിക്കോട്ടു നിന്ന് അഞ്ചു പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്ന് ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
കോഴിക്കോട് ജില്ലയില്‍ നിന്ന് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ നാലുപേര്‍ നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.ഒരാള്‍ ഗള്‍ഫില്‍ നിന്ന് വന്നയാളാണ്. പത്തനംതിട്ട സ്വദേശി ഡല്‍ഹിയില്‍ നിന്ന് വന്നയാളാണ്.
ഇന്ന് ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതുവരെ 56-പേര് രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.