LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രിയങ്കാ​ഗാന്ധി ഉത്തർപ്രദേശ് പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി ഉത്തർപ്രദേശ് പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഇന്ന് പരാതി നൽകും. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുക. പരാതി നൽകുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിയങ്കാ​ഗാന്ധി നേരിട്ടെത്തിയാകും പരാതി നൽകുക. സംസ്ഥാനത്തുനിന്നുള്ള മുതിർന്ന കോൺ​ഗ്രസ് നേതാക്കളും പ്രിയങ്കയെ അനു​ഗമിക്കും. ഉത്തർപ്രദേശ് കോൺ​ഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലു, നിയമസഭാകക്ഷി നേതാവ് ആരാധന മിശ്ര, പി.എൽ പുനിയ എം.പി എന്നിവർക്കൊപ്പമാകും പ്രിയങ്ക ദേശീയ മനുഷ്യാവകാശ കമ്മീഷനെ സന്ദർശിക്കുക.

ഉത്തർ പ്രദേശിൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിലും ലാത്തിച്ചാർജിലും നിരവിധിയാളുകൾക്ക്  പരുക്കേൽക്കുകയും ചെയ്തു. യോ​ഗി ആദിത്യനാഥിന്റെ പൊലീസ് പ്രക്ഷോഭകാരികളെ സംസ്ഥാന വ്യാപകമായി വേട്ടയാടുകയാണെന്ന് കോൺ​ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു.

Contact the author

Web Desk