LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച മന്ത്രിയുടെ വകുപ്പ് മാറ്റി എം കെ സ്റ്റാലിന്‍

ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച തമിഴ്‌നാട് ഗതാഗത മന്ത്രിയുടെ വകുപ്പ് മാറ്റി  മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മന്ത്രി ആര്‍ എസ് രാജകണ്ണപ്പനെയാണ് ഗതാഗതവകുപ്പിന്റെ ചുമതലയില്‍ നിന്ന് പിന്നാക്ക വകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. രാമനാഥപുരം മണ്ഡലത്തിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെയാണ് മന്ത്രി ജാതി അധിക്ഷേപം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പിന്നാക്ക വകുപ്പില്‍പ്പെട്ട ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് അതേവകുപ്പിലേക്ക് മാറ്റി മന്ത്രിക്ക് 'ശിക്ഷ' നടപ്പിലാക്കിയെന്നാണ് ഡി എം കെ വൃത്തങ്ങള്‍ പറയുന്നത്. എസ് എസ് ശിവശങ്കറിനായിരിക്കും ഇനിമുതല്‍ ഗതാഗത വകുപ്പിന്റെ ചുമതലയെന്ന് രാജ് ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

മന്ത്രിയുടെ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്ന് മുതുകുളത്തൂര്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാതിപ്പേര് വിളിച്ചതിനുപുറമേ തന്നെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് പട്ടികജാതി കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരിട്ടുനടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കിയത്. സ്റ്റാലിന്‍ യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയയുടനായിരുന്നു നടപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നേരത്തെ, സേലത്ത് ദളിത് നേതാവ് നഗരസഭാ അധ്യക്ഷനാവുന്നതിനെതിരെ ഡി എം കെ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരുന്നു. പ്രശ്‌നത്തിലിടപ്പെട്ട സ്റ്റാലിന്‍ കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെ അണികള്‍ വഴങ്ങുകയും ദളിത് നേതാവ് നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കുക്കപ്പെടുകയുമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More