LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഞായറാഴ്ച വോട്ടെടുപ്പ്

ഇസ്ലാമബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായി പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേല്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. പകല്‍ 11 മണിക്ക് ചേരുന്ന സഭ വോട്ടെടുപ്പ് നടത്തുമെന്ന് പാക് പാര്‍ലമെന്‍റ് സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. ഇന്നലെയാണ് (വ്യാഴാഴ്ച) പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇത് ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ പാര്‍ലമെന്‍റ് പിരിയുകയായിരുന്നു. അവിശ്വാസപ്രമേയം വോട്ടിനിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ബഹളമുയര്‍ന്നതിനെ തുടര്‍ന്ന് സഭ പിരിഞ്ഞതായി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും ചേരുമെന്ന് സ്പീക്കർ അറിയിച്ചു.

342 അംഗ പാക്കിസ്ഥാൻ പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷത്തിന് 172 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം ക്യു എം ഭരണമുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദം. അവിശ്വാസപ്രമേയം പാസായാല്‍, ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയാകും ഇമ്രാൻ ഖാന്‍. നിലവില്‍ അവിശ്വാസപ്രമേയം നേരിടുന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. പുറത്താക്കപ്പെടുക എന്ന അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭരണമുന്നണി വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ചെറുകക്ഷികളെ സ്വാധീനിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതിനിടെ, പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. തിങ്കളാഴ്ച്ചയാണ്  പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനാണ്. ഏഴ് അംഗങ്ങളുള്ള മുത്താഹിദ് ഖ്വാമി മൂവ്മെന്റ് മുന്നണി വിട്ടതോടെയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്.

അതേസമയം, താന്‍ രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്നും അവസാന പന്തുവരെ പോരാടുമെന്നും അവിശ്വാസ പ്രമേയാവതരണത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ''ഞാന്‍ രാജി വയ്ക്കില്ല, എല്ലാവര്‍ക്കുമറിയാം ക്രിക്കറ്റില്‍ അവസാന പന്ത് വരെ പോരാടിയ ചരിത്രമാണ് എനിക്കുള്ളത്'' അവിശ്വാസ പ്രമേയത്തിന് തൊട്ടുപിറകെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വികാരാധീനനായി പറഞ്ഞു. ''വീട്ടിലിരിക്കാനാണ് പലരും എന്നെ ഉപദേശിക്കുന്നത്. ഞാന്‍ എന്തിന് വീട്ടിലിരിക്കണം, ഒരിക്കലും ഞാന്‍ പരാജയത്തിന് വഴങ്ങിക്കൊടുത്തിട്ടില്ല. അവസാന പന്തുവരെ പോരാടും. ഞാന്‍ ഭാഗ്യവാനാണ്. ദൈവം എനിക്ക് എല്ലാം തന്നു. സമ്പത്തും പ്രശസ്തിയും ആരോഗ്യവുമെല്ലാം. ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. അവിശ്വാസ പ്രമേയം വിജയിച്ചാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢൃത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും''- ലോകം കണ്ട മികച്ച ഓള്‍ റൌണ്ടര്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.   

Contact the author

International

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More