LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്റെ ജീവന്‍ അപകടത്തിലാണ്, പക്ഷേ ഭയമില്ല- ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: തന്റെ ജീവന്‍ അപകടത്തിലാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ നാളെ വോട്ടെടുപ്പ് നടക്കാനിക്കെ എ ആര്‍ വൈ ന്യൂസിനുനല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'എന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണ്. എന്നെ സ്വഭാവഹത്യ നടത്താനും അവര്‍ പദ്ധതിയിടുന്നുണ്ട്. ഇതുകൊണ്ട് ഞാന്‍ ഭയപ്പെടില്ല. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുളള പോരാട്ടം തുടരും. നാളെയാണ് അവിശ്വാസ പ്രമേയത്തിന്മേല്‍  വോട്ടെടുപ്പ് നടക്കുന്നത്. സൈന്യം എനിക്ക് മൂന്ന് ഓപ്ഷനുകളാണ് തന്നിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ നേരിടുക, നേരത്തെ തെരഞ്ഞെടുപ്പ് നടത്തുക, പ്രധാനമന്ത്രിസ്ഥാനം രാജിവെയ്ക്കുക എന്നിവയാണ് അവ. നമ്മള്‍ അവിശ്വാസ വോട്ടിനെ അതിജീവിച്ചാല്‍ തെരഞ്ഞെടുപ്പ് നടത്താം. എനിക്ക് കേവല ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടും'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്നും അവസാന പന്തുവരെ പോരാടുമെന്നും അവിശ്വാസ പ്രമേയാവതരണത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. 'ഞാന്‍ രാജി വയ്ക്കില്ല, എല്ലാവര്‍ക്കുമറിയാം ക്രിക്കറ്റില്‍ അവസാന പന്ത് വരെ പോരാടിയ ചരിത്രമാണ് എനിക്കുള്ളത്. വീട്ടിലിരിക്കാനാണ് പലരും എന്നെ ഉപദേശിക്കുന്നത്. ഞാന്‍ എന്തിന് വീട്ടിലിരിക്കണം, ഒരിക്കലും ഞാന്‍ പരാജയത്തിന് വഴങ്ങിക്കൊടുത്തിട്ടില്ല. അവസാന പന്തുവരെ പോരാടും. ഞാന്‍ ഭാഗ്യവാനാണ്. ദൈവം എനിക്ക് എല്ലാം തന്നു. സമ്പത്തും പ്രശസ്തിയും ആരോഗ്യവുമെല്ലാം. ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. അവിശ്വാസ പ്രമേയം വിജയിച്ചാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢൃത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും'-എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More