LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി ഡി സതീശനാണ് ശരി; ഐ എന്‍ ടി യു സി പോഷക സംഘടനയല്ല- എസ് വി മെഹ്ജൂബ്

വി ഡി സതീശൻ്റെ മെക്കട്ട് കയറി, അദ്ദേഹം INTUC യെ തള്ളിപ്പറഞ്ഞുവെന്ന് ആക്ഷേപഹാസ്യ രൂപേണയും കാര്യമായും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർ CITU സി പി എമ്മിൻ്റെ പോഷക സംഘടനയാണോ എന്ന് വ്യക്തമാക്കണം. 

സോഷ്യൽ മീഡിയാ പ്രമോട്ടർ അവതാരങ്ങൾ ചിലപ്പോൾ 'അതെ, പോഷക സംഘടനയാണ് ' എന്നങ്ങ് പറഞ്ഞേക്കും. പക്ഷേ പാർട്ടിയെക്കുറിച്ചറിയുന്ന ഒരു നേതാവും അങ്ങനെ പറയില്ല. കാരണം CITU സി പി എമ്മിൻ്റെ പോഷക സംഘടനയല്ല. ഇക്കാര്യം പിണറായി വിജയൻ പറഞ്ഞാൽ ഒരു യഥാർത്ഥ്യം പറഞ്ഞുവെന്നേ അർത്ഥമുള്ളു. അല്ലാതെ അദ്ദേഹം CITU വിനെ തള്ളിപ്പറഞ്ഞുവെന്ന് വ്യാഖ്യാനമില്ല. 

തീർച്ചയായും ഒരാശയത്തിൽ അല്ലെങ്കിൽ പ്രത്യയശാസ്ത്രത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്കൊപ്പം അതേ ആശയത്തിലടിയുറച്ചു നിൽക്കുന്ന വിവിധ തരത്തിലുള്ള ഗണ പ്രസ്ഥാനങ്ങളുണ്ട്. CPM ന് അത് വർഗ്ഗ ബഹുജന സംഘടനകളാണ്. BJP ക്ക് പരിവാർ സംഘടനകൾ. കോൺഗ്രസ്സിനുമുണ്ട് ഇത്തരം ദളങ്ങൾ. അവയിലൊന്നാണ് INTUC. ഗണ പ്രസ്ഥാനമെന്നാൽ പോഷക സംഘടനയല്ല. 

ട്രേഡ് യൂണിയൻ രംഗത്ത് അത് കുറേ കൂടി വ്യക്തമാണ്. CITU, INTUC, AITUC തുടങ്ങിയ സംഘടനകളിൽ യഥാക്രമം സിപിഎം, കോൺഗ്രസ്, സി പി ഐ എന്നീ പാർട്ടികളുടെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ളവരും അംഗങ്ങളാണ്. എന്തിനധികം ജാർഖണ്ഡ് മുക്തി മോർച്ച (JMM)യുടെ തൊഴിലാളി പ്രസ്ഥാനം CITU ആണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

അതുകൊണ്ട് വി ഡി സതീശൻ പറഞ്ഞത് ശരിയാണ് എന്ന് INTUC ക്കാരെക്കാൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുക സി പി എമ്മുകാർക്കു തന്നെയാണ്. സി പി എമ്മിന് പേനയുന്തുന്ന മാസപ്പടിക്കാർക്ക് ഈ വിവരം പറഞ്ഞുകൊടുത്ത് ഈ ബോറടിയും സമയനഷ്ടവും ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു.

NB: 'ഞാൻ സി പി എം സെക്രട്ടറിയാണ് DYFlയുടെ കാര്യം അവരോട് ചോദിക്കൂ' വെന്ന് കോടിയേരി പറഞ്ഞതും 'കൈരളി, പാർട്ടി ചാനലല്ല' എന്ന് പിണറായി നേരത്തേ പറഞ്ഞും വെറും തള്ളിപ്പറയലല്ല. പകരം പരിമിതമെങ്കിലും ഇരു പ്രസ്ഥാനങ്ങളുടേയും സ്വതന്ത്ര അസ്ഥിത്വത്തെ അംഗീകരിക്കലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More