LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആമസോണ്‍ കമ്പനിയില്‍ തൊഴിലാളി യൂണിയന്‍; ഇ കൊമേഴ്സ്‌ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യം

വാഷിംഗ്‌ടണ്‍: ലോകത്തെ പ്രമുഖ ഇ കൊമേഴ്സ്‌ കമ്പനിയായ ആമസോണില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. ആമസോണ്‍ ഉള്‍പ്പെടെയുള്ള പുതുജനറേഷന്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ട്രേഡ് യൂണിയന്‍ രൂപീകരണത്തിനുള്ള അംഗീകാരം തൊഴിലാളികള്‍ നേടിയെടുത്തത്. ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ക്രിസ്റ്റ്യന്‍ സ്മാള്‍സ് ആണ് തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചത്.  

ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡ് ഫുള്‍ഫില്‍മെന്‍റ് സെന്‍ററിലെ തൊഴിലാളികളാണ് യൂണിയന്‍ രൂപീകരണത്തിനായി അടിയുറച്ച് നിലകൊണ്ടത്. വോട്ടെടുപ്പില്‍ 423 വോട്ടിന്റെ ഭൂരിപക്ഷമാണ് യൂണിയന്‍ രൂപീകരിക്കണം എന്ന അഭിപ്രായമുള്ളവര്‍ക്ക് ലഭിച്ചത്. ആമസോണ്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ക്രിസ്റ്റ്യന്‍ സ്മാള്‍സ് തന്നെയാണ് യൂണിയന്‍ പ്രസിഡണ്ട്. ജോലിസ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനമില്ല എന്ന വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ക്രിസ്റ്റ്യന്‍ സ്മാള്‍സിനെ പിരിച്ചുവിട്ടത്. ഈ സംഭവമാണ് ട്രേഡ് യൂണിയന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളില്‍ അവബോധമുണ്ടാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ 30 മണിക്കൂറാണ് ആമസോണ്‍ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളില്‍ ഒരാഴ്ചയില്‍ തൊഴിലാളിക്ക് ലഭിക്കുന്ന തൊഴില്‍ സമയം. ഇത് മതിയായ തൊഴില്‍ സമയമല്ലാത്തതിനാല്‍ ഇവര്‍ക്ക് മുഴുവന്‍ സമയ തൊഴിലാളികളുടെ പദവി ലഭിക്കുന്നില്ല. അക്കാരണംകൊണ്ടുതന്നെ ചികിത്സാ ആനുകൂല്യങ്ങള്‍, മതിയായ അവധി ദിനങ്ങള്‍, വിശ്രമ സമയം തുടങ്ങിയവ ലഭിക്കുന്നില്ല. അതേസമയം, ഓരോരുത്തര്‍ക്കുമുള്ള ടാര്‍ഗറ്റ് തികക്കുകയും വേണം. ഇതില്‍ അപാകത നേരിട്ടാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും- ഈ സാഹചര്യമാണ് അവകാശങ്ങള്‍ അനുവദിച്ചുകിട്ടാന്‍ സംഘടന വേണം എന്ന ബോധ്യത്തില്‍ ഈ ന്യൂ ജനറേഷന്‍ കമ്പനി ജീവനക്കാരെ കൊണ്ടെത്തിച്ചത്. ഏതായാലും എല്ലാ ജോലികളും കരാര്‍ ജോലികളായി മാറുന്നകാലത്ത് ഒരു ഇ കൊമേഴ്സ്‌ കമ്പനിയില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചത് ചരിത്ര സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More