LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യന്‍ സൈന്യം സ്ത്രീകളെ പരസ്യമായി ബലാൽസംഗം ചെയ്ത് കത്തിക്കുന്നു - ആരോപണവുമായി യുക്രൈന്‍

ക്വീവ്: റഷ്യന്‍ സൈന്യം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്ത് കത്തിക്കുകയാണെന്ന് യുക്രൈന്‍. റഷ്യന്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങാന്‍ ചെല്ലുന്ന നിരായുധരായ ആളുകളെ കൂട്ടക്കുരുതി നടത്തുകയാണെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ അധിനിവേശം ഉറപ്പു വരുത്താനും ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താനുമാണ് സൈന്യം ഇത്രയും നീചമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ പറഞ്ഞു. പെണ്‍കുട്ടികളെ മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് ബാലത്സഗം ചെയ്യുന്നു. അല്ലെങ്കില്‍ മക്കളുടെ മുന്‍പില്‍ വെച്ച് അമ്മമാരെ ലൈംഗീകമായി പീഡിപ്പിക്കുകയാണെന്നും ഇറീന വെനഡിക്ടോവ കൂട്ടിച്ചേര്‍ത്തു.

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യന്‍ സേനയുടെ കൈയ്യില്‍ നിന്നും നിരന്തരമായ പോരാട്ടത്തിലൂടെ തിരികെ പിടിക്കാന്‍ യുക്രൈന് സാധിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി അതിക്രൂരമായ പീഡനത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് യുക്രൈന്‍ ജനത നേരിടുന്നതെന്നും ഇറീന വെനഡിക്ടോവ പറഞ്ഞു. 4 വയസ് മാത്രം പ്രായമുള്ള തന്‍റെ കുട്ടിയുടെ മുന്‍പില്‍ നിന്നും തോക്ക് ചൂണ്ടി ലൈംഗീകമായി പീഡിപ്പിച്ചു. മകന്‍റെ കരച്ചില്‍ കേട്ടിട്ടും സൈന്യം തന്നെ വിട്ടയച്ചില്ലെന്നും ഭര്‍ത്താവിനെ വെടിവെച്ച് കൊന്നുവെന്നും സൈന്യത്തിന്‍റെ അതിക്രമണത്തിന് ഇരയായ ഒരു സ്ത്രീ വെളിപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യുക്രൈന് 30 കോടി ഡോളറിന്‍റെ സുരക്ഷാസഹായം നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഫെബ്രുവരി അവസാനം റഷ്യന്‍ അധിനിവേശം നടന്നതിന് പിന്നാലെ അമേരിക്ക നല്‍കിയ 160 കോടി ഡോളറിനെ കൂടാതെയാണ് യുക്രൈന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി 30 കോടി ഡോളര്‍ കൂടി നല്‍കുന്നത്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More