LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില; നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രണത്തിന് പുതിയ ബില്ലിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതി കളക്ടര്‍ പരിശോധിക്കും. നിലവില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില ഈടാക്കാനുളള അധികാരം ഹോട്ടലുടമയ്ക്കാണ്. എന്നാല്‍, പ്രദര്‍ശിപ്പിച്ചിട്ടുളള വിലയേക്കാള്‍ അധികം തുക ഉപയോക്താവില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടാകും. വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളുടെ സീസണില്‍ കൃത്രിമമായി വില വര്‍ധിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലപ്പുഴലിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ എം എല്‍ എ പി പി ചിത്തരഞ്ജനാണ് പരാതി നല്‍കിയത്. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ നല്‍കേണ്ടിവന്നു എന്നാണ് പി പി ചിത്തരഞ്ജന്‍ ആരോപിക്കുന്നത്. കൊളളലാഭമുണ്ടാക്കാനായി കൃത്രിമ വിലയക്കയറ്റം നടത്തുകയാണെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് എം എല്‍ എ ആരോപണമുന്നയിച്ച ഹോട്ടലുടമ വിശദീകരണവുമായി രംഗത്തെത്തി. അമിത വില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിലുളള ചെലവിന് ആനുപാതികമായി മാത്രമാണ് വില ഈടാക്കുന്നത് എന്നുമാണ് ഹോട്ടലുടമ പറഞ്ഞത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More