LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സിപിഎം സംഘടനാ റിപ്പോര്‍ട്ട്'; ഏഷ്യാനെറ്റ് ചെയ്തത് ശരിയായില്ല - ആസാദ്

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങും മുമ്പെ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നു. ഇത് കമ്യൂണിസ്റ്റു വിരുദ്ധരാരെങ്കിലും ചെയ്തതാവാന്‍ ഇടയില്ല. രാജീവ് ചന്ദ്രശേഖരന്റെ ചാനലിലേക്ക് പി ബിയില്‍നിന്നോ പാര്‍ട്ടി സെന്ററില്‍നിന്നോ ഒരു ഹോട്ലൈന്‍ സജീവമാണെന്നു വേണം കരുതാന്‍. 

വാസ്തവത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി ഒളിച്ചു വെക്കാറില്ല. പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മുമ്പ് ഒരു ചാനല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതും ചര്‍ച്ച ചെയ്യുന്നതും മര്യാദയല്ല. ചോര്‍ന്നു കിട്ടിയാല്‍തന്നെ അതു പഠിക്കാമെന്നല്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് പുറത്തു വിടേണ്ടായിരുന്നു. റിപ്പോര്‍ട്ട് ചാനലില്‍ എത്തിച്ചവരുടെ ഉദ്ദേശ്യമെന്താണാവോ!

മേല്‍തട്ടുവരെ സംഘടനാ ചട്ടക്കൂട് എത്ര ദുര്‍ബ്ബലമായിരിക്കുന്നു എന്നു വ്യക്തം. അതിലും ദരിദ്രമായിരിക്കണം സംഘടനാ റിപ്പോര്‍ട്ടും. അല്ലെങ്കില്‍ ഇതിനകം വലിയ കലാപമുണ്ടായേനെ. ഏഷ്യാനെറ്റ് പറയുന്ന പ്രധാന കാര്യം സംഘടനാ നേതൃത്വം ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന കുറ്റപ്പെടുത്തലുണ്ട് റിപ്പോര്‍ട്ടിലെന്നാണ്. അതൊക്കെ സാധാരണ കാണുന്നതാണ്. അതിലേറെ സമരപ്രസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷം കോവിഡ് വ്യാപനത്തിനിടയിലും എന്തൊക്കെ ചെയ്തു എന്നതാണ് പ്രധാനം. ബംഗാളിലെ ദയനീയ തകര്‍ച്ച, കേരളത്തിലെ പരമ്പരാഗത അനുഭാവികളിലെ അകല്‍ച്ച, മറ്റിടങ്ങളിലെ സമരമുന്നേറ്റങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട് റിപ്പോര്‍ട്ടിലെന്ന് ഏഷ്യാനെറ്റ്. അതിലും അത്ഭുതമൊന്നും ഇല്ലല്ലോ.

ചരിത്രത്തിലാദ്യമായാവണം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും മുമ്പ് ചോരുന്നത്. രാഷ്ട്രീയ നയരേഖയോ പുതിയ പാനലോ ഒക്കെ പിറകെ വരുമായിരിക്കും. ഏഷ്യാനെറ്റിലെ രഘുവംശമോ രാജീവോ കേന്ദ്രകമ്മറ്റിയില്‍ വരുമായിരിക്കും. ദില്ലി പത്രലോകത്തിന് സി പി എമ്മില്‍ പിടിപാട് മുറുകുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More