LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയെ താഴെയിറക്കുക തന്നെയാണ് സിപിഎമ്മിന്റെ മുഖ്യദൗത്യം- സീതാറാം യെച്ചൂരി

കണ്ണൂര്‍: ബിജെപിയെ താഴെയിറക്കുക തന്നെയാണ് സിപിഎമ്മിന്റെ പരമപ്രദാനമായ ദൌത്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 23- ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു യെച്ചൂരി. ബിജെപിക്കെതിരെ സിപിഎം സ്വീകരിക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഹിന്ദുത്വ അജണ്ടയെ നേരിടാന്‍ സ്വയം ശക്തിയാര്‍ജ്ജിക്കുകയും മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയുമാണ് ലക്‌ഷ്യം- യെച്ചൂരി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെ വഴി. ഹലാല്‍, ഹിജാബ് തുടങ്ങിയവയാണ് അതിനായി അവര്‍ ഉപയോഗപ്പെടുത്തുന്നത്. മതനിരപേക്ഷ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരത്തില്‍ രൂപം കൊള്ളുന്ന മതനിരപേക്ഷ സഖ്യത്തില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെപ്പോലും വില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്- യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. കരട് പ്രമേയത്തിന് ഇതിനകം 4001 ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. വെള്ളിയാഴ്ചയോടെ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും സിപിഎം ജനറല്‍ സെക്രട്ടറിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More