LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഹോദരന്‍ നവാസ് ഷെരീഫിന് നയതന്ത്ര പാസ്പോര്‍ട്ട്‌ അനുവദിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമബാദ്: പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും സഹോദരനുമായ നവാസ് ഷെരീഫിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഉത്തരവിട്ട്‌ ഷെഹബാസ് ഷെരീഫ്. ഇന്നലെയാണ് നവാസ് ഷെരീഫിന് പുതിയ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നത്. ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാകിസ്ഥാനില്‍ തിരിച്ചെത്തുമെന്നാണ് പാക് മധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പനാമ പേപ്പേഴ്സ് കേസിൽ 2017 ജൂലൈയിലാണ് സുപ്രീം കോടതി അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിരവധി അഴിമതി കേസുകള്‍ ആരോപിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാണെന്നും വിദേശത്ത് ചികിത്സക്ക് പോകാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ നവാസ് ഷരീഫ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി 4 ആഴ്ച വിദേശത്ത് പോയി ചികിത്സ തേടാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. ഈ അവസരം ഉപയോഗിച്ച് 2019- ല്‍ നവാസ് ഷെരീഫ് ലണ്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More