LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്ക: മരണം 10,366 - രോഗികള്‍ 3,52,083

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 665 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 10,366 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,52,083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇന്ന് മാത്രം 599 പേര്‍ മരണമടഞ്ഞു.  4,758 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം  1,30,689 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

917- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 37,505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍  15,240- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 351 - പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ - 617, ഫ്ലോറിഡ - 236, മസ്സാച്ചുസെറ്റ്സ് - 236, ലൂസിയാന  - 512, ഇല്ലിനോയിസ് - 274, ജോര്‍ജ്ജിയ -228 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   338 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 7984 - പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി ത്തന്നെ തുടരുകയാണ്. 


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More