LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിച്ച ബജ്‌റംഗ് മുനി അറസ്റ്റില്‍

ലക്‌നൗ: മുസ്ലീം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പളളിക്കുമുന്നില്‍വെച്ച് ഭീഷണിപ്രസംഗം നടത്തിയ ബജ്‌റംഗ് മുനി ദാസ് അറസ്റ്റില്‍. ഖൈരാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് അറസ്റ്റിലായത്. സീതാപൂരില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദ്വേഷ പ്രസംഗം നടത്തി പതിനൊന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു സീതാപൂരിലെ ശേഷെ വാലി മസ്ജിദിനുമുന്നില്‍വെച്ച് ബജ്‌റംഗ് മുനി വിദ്വേഷ പ്രസംഗം നടത്തിയത്.

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനുശേഷമാണ് പൊലീസ് മുനിക്കെതിരെ കേസെടുക്കാന്‍ തയാറായത്. 'ഏതെങ്കിലും ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ അവന്റെ അമ്മയെയും പെങ്ങളെയുമടക്കം എല്ലാ മുസ്ലീം സ്ത്രീകളെയും പരസ്യമായി ബലാത്സംഗം ചെയ്യും' എന്നായിരുന്നു ഇയാള്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞത്. ഇത് കേട്ട് ചുറ്റും കൂടി നിന്ന ഹിന്ദുത്വവാദികള്‍ കയ്യടിക്കുന്നതും ജയ് ശ്രീ റാം വിളിക്കുന്നതും വീഡിയോയില്‍ കാണാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കും എന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ബജ്‌റംഗ് മുനിക്കെതിരെ യുപിയിലെ സീതാപൂര്‍, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More