LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കർണാടക സർക്കാർ കേരളത്തിലെ ബിജെപിയുടെ അഴിമതി പണ വിതരണ കേന്ദ്രമാണ് - പദ്മജ വേണുഗോപാല്‍

കർണാടക സർക്കാർ കേരളത്തിലെ ബിജെപിയുടെ അഴിമതി പണ വിതരണ കേന്ദ്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പ്പണം എത്തിയത് കര്‍ണാടകയില്‍ നിന്നുമാണ്. സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്- പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന് രാജിവെച്ചതിന് പിന്നാലെയാണ് പദ്മജയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കർണാടക  ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ മറ്റു BJP സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണ്. സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്. സർക്കാർ വർക്കുകളുടെ 40% കമ്മീഷൻ നൽകിയാലേ ബില്ല് മാറി നൽകൂ എന്നാണ് കർണാടക BJP യുടെ നിയമം. ബസവരാജ് ബൊമ്മ സർക്കാർ ഒന്നടങ്കം ഇന്ന് അഴിമതിയിൽ കുളിച്ചു നിൽക്കുന്നു. സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ K S ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്..

കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്... ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More