LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു

പോര്‍ച്ചുഗല്‍: ഫുഡ്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു. പ്രസവത്തിനുപിന്നാലെയാണ് കുഞ്ഞ് മരണപ്പെട്ടത്. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജീന റൊട്രീഗസ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. റൊണാള്‍ഡോ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

'ഞങ്ങളുടെ ആണ്‍കുഞ്ഞ് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു എന്നതാണ് ഇപ്പോഴും പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുളള കരുത്ത് നല്‍കുന്നത്. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ സ്വകാര്യത ആഗ്രഹിക്കുന്നു. ഞങ്ങളുടെ മകന്‍ മാലാഖയാണ്. എക്കാലവും ഞങ്ങള്‍ നിന്നെ സ്‌നേഹിക്കും'-എന്നായിരുന്നു റൊണാള്‍ഡോയുടെ കുറിപ്പ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തനിക്കും പങ്കാളിക്കും ഇരട്ടക്കുട്ടികള്‍ പിറക്കാനിരിക്കുകയാണ് എന്ന് നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇരുവര്‍ക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍, അലന മാര്‍ട്ടിന ദോസ് സാന്റോസ് അവെയ്‌റോ, മറ്റിയോ റൊണാള്‍ഡോ, ഇവാ മരിയാ ദോസ് സാന്റോസ് എന്നിങ്ങനെ നാലുമക്കളാണുളളത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More