LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടതിവിധി വന്നിട്ടും ജഹാംഗീര്‍പുരിയില്‍ വീടുകളും കടകളും ഇടിച്ചുനിരത്തുന്നു

ഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളും മുസ്ലീങ്ങളുമുള്‍പ്പെടെയുളള ജനങ്ങളുടെ വീടുകളും കടകളുമുള്‍പ്പെടെയുളള കെട്ടിടങ്ങള്‍ തകര്‍ക്കുന്നു. ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പളളിക്കുസമീപമുളള കെട്ടിടങ്ങളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി കോര്‍പ്പറേഷന്റെ നടപടി. കലാപകാരികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ ഡി എം സി മേയര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ഉദ്യേഗസ്ഥരെത്തി കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചത്. 

അതേസമയം, ജഹാംഗീര്‍പൂരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അടിയന്തര ഇടപെടല്‍ വേണമെന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എന്നാല്‍ സുപ്രീംകോടതിയുടെ സ്‌റ്റേ മറികടന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടരുകയാണ്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാദം. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് നീക്കം.

നോമ്പുതുറ സമയത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ആയുധമേന്തിയാണ് ജഹാംഗീര്‍പുരി സി ബ്ലോക്കില്‍ ഘോഷയാത്ര നടത്തിയത്. അത് കല്ലേറിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഘോഷയാത്രക്കാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഒരുവിഭാഗം ജനങ്ങളെ മാത്രം അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് സ്ഥലത്ത് താമസിക്കുന്നത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബിജെപി പ്രചാരണം ആരംഭിച്ചത്. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ തകര്‍ക്കല്‍ ആരംഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More