LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിന്ദുക്കളല്ലാത്തവര്‍ തിരസ്കരിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു - സോണിയാ ഗാന്ധി

ഡല്‍ഹി: ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി ഭരണകൂടം പിന്തുടരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വഞ്ചനാപരമായ അവരുടെ നിലപാടിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുകയും ഇല്ലായ്മ ചെയ്യുകയുമാണ് ബിജെപി ചെയ്യുന്നതെന്നും പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധിയുടേതെന്ന നിലയില്‍ ഒരു പ്രമുഖ മലയാളം മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

'നവംബര്‍ 26 മോദി സര്‍ക്കാര്‍ ഭരണഘടനാദിനമായി ആചരിക്കാന്‍തുടങ്ങി. ഭരണഘടനയോട് തെല്ലും കൂറ് പുലര്‍ത്താതെ, ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടത്തുന്നുണ്ട്. എന്തൊരു കാപട്യമാണ് അവര്‍ കാണിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയാറാകാത്തത്? അത്തരക്കാര്‍ ഔദ്യോഗികമായിതന്നെ സംരക്ഷിക്കപ്പെടുകയാണ്.-സോണിയാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹിന്ദുക്കളല്ലാതെ, മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചോദ്യംചെയ്യപ്പെടുകയാണ്. അവര്‍ തിരസ്‌കരിക്കപ്പെടുന്നു. ദിനംപ്രതി ഭീതിദമായ ഒരു സാഹചര്യമാണ് രാജ്യത്ത് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളും അയല്‍പ്പക്കങ്ങളും ഗൃഹാന്തരീക്ഷംപോലും വിഷലിപ്തമായിരിക്കുകയാണ്. വെറുപ്പും പകയും വിദ്വേഷവും ഒരു വ്യക്തിയെ നയിക്കുന്ന ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്- സോണിയ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More