LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തല്‍ക്കാലം ബിജെപിയില്‍ ചേരുന്നില്ലെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

അഹമ്മദാബാദ്: തല്‍ക്കാലം ബിജെപിയില്‍ ചേരാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍. എന്നാല്‍ ബിജെപി അടുത്ത കാലത്തായി നടപ്പാക്കിയ രാഷ്ട്രീയ തീരുമാനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 'അത്തരം തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി അവര്‍ക്കുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമാണ്. ഉറച്ച ചില തീരുമാനങ്ങള്‍ എടുക്കാന്‍ നേതൃത്വം തയ്യാറാകുമെന്നും ഹൈക്കമാന്‍ഡ് എന്നെ കേള്‍ക്കുമെന്നുമാണ് പ്രതീക്ഷ' - ഹാര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ബിജെപിയിലേയ്‌ക്ക്‌ പോകുമോ എന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗുജറാത്തിനെ മുന്നോട്ട്‌ നയിക്കലാണ്‌ പ്രധാനമെന്നും തന്നെ കെജ്‌രിവാളും ബിജെപിയുമായും പലരും ബന്ധപ്പെടുത്തുന്നുണ്ടെന്നും എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നുമായിരുന്നു ഹാര്‍ദ്ദികിന്‍റെ പ്രതികരണം. ഹാർദ്ദിക്കിന്റെ അഭിമുഖത്തെ സ്വാഗതം ചെയ്‌ത ബിജെപി സംസ്ഥാന അധ്യഷൻ സി ആർ പാട്ടീൽ മോദിയുടെ നേതൃത്വം ഹാർദ്ദിക്‌ പരസ്യമായി അംഗീകരിക്കാൻ ധൈര്യം കാട്ടിയെന്നും പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതുമടക്കം ബിജെപി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് ഇന്ന് ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ കോൺഗ്രസ്‌ നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും പിസിസി യോഗങ്ങളിലേയ്‌ക്ക്‌ പോലും ക്ഷണിക്കാറില്ലെന്നും ഹാർദ്ദിക്‌ പട്ടേൽ തുറന്നടിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ സമുദായമായ പട്ടീദാർ വിഭാഗത്തിൽ നിന്നുള്ള ഹാർദ്ദിക്കിന്റെ പിന്തുണ കൊണ്ടാണ്‌ കോൺഗ്രസ്‌ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചത്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ രാഹുൽ ഗാന്ധി മുൻകൈയെടുത്താണ്‌ ഹാർദ്ദിക്കിനെ പാർട്ടിയിലെത്തിച്ചത്‌. 

പട്ടേൽ വിഭാ​ഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺ​ഗ്രസിലേക്ക് എത്തിക്കാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശ്രമിക്കുന്നതാണ് ഹാര്‍ദ്ദിക് പട്ടേലിനെ ചൊടിപ്പിക്കുന്നത്. പട്ടേൽ സമുദായത്തിനിടയില്‍ ഹാര്‍ദ്ദികിനെക്കാള്‍ സ്വീകാര്യനാണ് നരേഷ്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പല സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്ന് ഹാര്‍ദ്ദിക് ഭയക്കുന്നു. അതുകൊണ്ടാണ് പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബി.ജെ.പിയെ വിറപ്പിച്ച ഹാര്‍ദിക് ബി.ജെ.പി നേതാക്കളെയും ആശയങ്ങളെയും പരസ്യമായി പിന്തുണച്ച് രംഗത്തുവരാന്‍ കാരണം.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More