LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫ്രാന്‍സില്‍ മാക്രോണ്‍ പ്രസിഡന്റ്; അധികാരത്തുടര്‍ച്ച രണ്ടുപതിറ്റാണ്ടിനിടെ ഇതാദ്യം

പാരിസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'നാഷണല്‍ റാലി' നേതാവ് മരീന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. 58.2 ശതമാനം വോട്ടോടെയാണ് മാക്രോണിൻറെ വിജയം. പെന്നിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധവും റഷ്യ–യുക്രെയ്ന്‍ യുദ്ധവും വരെ പ്രചാരണായുധങ്ങളായ തെരഞ്ഞെടുപ്പാണ് ഫ്രാന്‍സില്‍ നടന്നത്.

വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി മരീന്‍ ലെ പെന്നിന് സ്വന്തമാകുമായിരുന്നു. 2017-ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകണം, മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം നിരോധിക്കണം, അഭയാര്‍ഥികളെ അകറ്റി നിര്‍ത്തണം, കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുത് തുടങ്ങി തീവ്ര വലതുപക്ഷ ആശയങ്ങളില്‍ ഊന്നിയായിരുന്നു പെന്നിന്‍റെ പ്രചാരണം. മഹാമാരി സമയത്തെ നിലപാടുകളും, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയിലായതുമെല്ലാം മാക്രോണിന് തുണയായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തന്റെ ആശയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതുകൊണ്ടല്ല, മറിച്ച് ലെ പെന്നിനെ നിരസിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതെന്ന് മാക്രോണ്‍ പ്രതികരിച്ചു. പരാജയം അംഗീകരിച്ച ലെ പെന്‍ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പിൻമാറിയതോടെ നിലവിലുള്ളതിൽ ഏറ്റവും സൈനികശേഷിയുള്ള രാജ്യമാണ് ഫ്രാൻസ്. യൂണിയനിലെ ഏറ്റവും മികച്ച സാമ്പത്തികശേഷിയുള്ള രണ്ടാമത്തെ രാജ്യവും ഫ്രാൻസാണ്. ജർമൻ ചാനസലർ സ്ഥാനത്ത് നിന്ന് ആംഗല മെർക്കൽ മാറിയതോടെ ഇന്ന് യൂറോപ്പിലെ ഏറ്റവും കരുത്തനായ നേതാവായാണ് മാക്രോണിനെ വിലയിരുത്തുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More