LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചലച്ചിത്ര അക്കാദമി അംഗത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: കേരളാ ചലച്ചിത്ര അക്കാദമിയുടെ ഭരണ സമിതി അംഗത്വത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനും സെക്രട്ടറിയ്ക്കും നല്‍കിയ ഇ മെയിലിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സിനിമകളുടെ തിരക്കും തന്റെ ചില ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് അംഗത്വം ഒഴിവാക്കണമെന്ന ഇന്ദ്രന്‍സിന്റെ ആവശ്യം. ഒരു സമിതിയില്‍ ഇരുന്നുളള അവാര്‍ഡ് നിര്‍ണ്ണയ രീതി ധാര്‍മ്മികമായി ശരിയല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളാ ചലച്ചിത്ര അക്കാദമി പോലെ ഉന്നതമായ ഒരു സ്ഥാപനത്തില്‍ തന്നെപ്പോലെ ഒരു എളിയ കലാകാരനെ തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. നിലവില്‍ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അണിയറപ്രവര്‍ത്തകര്‍ ആ ചിത്രങ്ങള്‍ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയടക്കം സമിതികളിലേക്ക് അയക്കുന്നുണ്ട്. താന്‍ കൂടി ഭാഗമായ സമിതിയിലിരുന്ന് അവാര്‍ഡ് നിര്‍ണയ രീതി ശരിയല്ലെന്ന് വിശ്വസിക്കുന്നു. താന്‍ അക്കാദമിയുടെ അംഗമായതിനാല്‍ അവരുടെ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതില്‍നിന്ന് തളളിപ്പോകാന്‍ പാടില്ല എന്നാണ് ഇന്ദ്രന്‍സ് ഇ മെയിലില്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More