LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പദ്ധതി വേണോ എന്നത് വിദഗ്ദ്ധരല്ല തീരുമാനിക്കേണ്ടത്- ഡോ. ആസാദ്‌

ഒരു വികസന പദ്ധതി നാടിന് ആവശ്യമാണോ എന്നു പറയേണ്ടത് സാങ്കേതിക വിദഗ്ദ്ധരല്ല. പദ്ധതി നടപ്പാക്കാന്‍ നിശ്ചയിച്ചാല്‍ അതെങ്ങനെ വേണം എന്ന കാര്യത്തിലാണ് അവരുടെ അഭിപ്രായത്തിന് പ്രസക്തി.

കെ റെയില്‍ പദ്ധതിയോടു പലവിധ എതിര്‍പ്പുകളാണ് ഉയര്‍ന്നിട്ടുള്ളത്. ഏറ്റവും പ്രധാനമോ അടിയന്തിരമോ ആയി സംസ്ഥാനത്തുണ്ടാവേണ്ട  വികസന പ്രവര്‍ത്തനമല്ല അത് എന്നതാണ് ഏറ്റവും വലിയ വിമര്‍ശനം. മുന്‍ഗണനാക്രമം തെറ്റിയിരിക്കുന്നു. വലിയ തോതില്‍ കടം വരുത്തിവെക്കുന്ന ഇത്തരമൊരു പദ്ധതിക്കുമുമ്പ് പരിഹരിക്കപ്പെടേണ്ട ജീവല്‍ പ്രശ്നങ്ങളുണ്ട്. അതെല്ലാം മറച്ചുവെച്ച് വായ്പ്പാ കെണിയിലേക്കുള്ള ഈ ചാട്ടം കേരളത്തിനു താങ്ങാവുന്നതല്ല. അത് സാങ്കേതിക വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്തതുകൊണ്ട് പരിഹാരമാവില്ല.

പൊതുമേഖലയില്‍ ഒരു റെയില്‍വേ ശൃംഖല നമുക്കുണ്ട്. അതു ശക്തിപ്പെടുത്തുന്ന നിലയിലേ സംസ്ഥാനത്തു റെയില്‍വേ തുടര്‍വികസനം നടത്താവൂ. അതു നയപരമായി കൈക്കൊള്ളേണ്ട തീരുമാനമാണ്. സാങ്കേതിക വിദഗ്ദ്ധരുടെ 'കടവല്ലൂര്‍അന്യോന്യം'കൊണ്ട് അതും നിശ്ചയിക്കാനാവില്ല.

അദാനിമാര്‍ക്ക് പൊതുവിഭവങ്ങള്‍ കൈമാറി നിത്യചെലവിന് പണം കണ്ടെത്തുന്ന നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ് ലൈന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. ദേശീയ പാതകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയില്‍വേകളും വൈദ്യുതി ഉത്പാദന പ്രസരണ തുറകളും വലിയ സ്റ്റേഡിയങ്ങളുമെല്ലാം അദാനിമാര്‍ക്ക് കൈമാറുകയാണ്. കേരളത്തിലെ വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും മാത്രമല്ല ദേശീയ പാതയും വാതക പൈപ് ലൈനും  അദാനിയുടെ കൈകളിലെത്തിക്കഴിഞ്ഞു.  ഇനി അദാനിക്കോ അംബാനിക്കോ വിട്ടു കൊടുക്കാന്‍ എഴുപത്തിനാലു ശതമാനം ഓഹരിയും നീട്ടി ജനങ്ങളുടെ ചെലവില്‍ ആരംഭിക്കുന്ന സംസ്ഥാന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. എല്ലാ പൊതു തുറകളും ചെലവേറിയതായി മാറും. സൗജന്യ- ആശ്വാസ അവകാശങ്ങളെല്ലാം എടുത്തു മാറ്റപ്പെടും. ഇടതുപക്ഷ പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ചയില്ലാതെ എതിര്‍ത്തുപോന്ന ഈ സ്വകാര്യവത്കരണ അജണ്ടയ്ക്ക് കേരളത്തില്‍ വാശി പിടിക്കുന്നത് ഒരു ഇടതുപക്ഷ സര്‍ക്കാറാണെന്നത് ലജ്ജാകരമാണ്. ഈ എതിര്‍പ്പിനു മറുപടി പറയാന്‍ തിരുവനന്തപുരത്തു സാങ്കേതിക വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്തതുകൊണ്ട് സാദ്ധ്യമല്ല.

സാങ്കേതിക വിദഗ്ദ്ധര്‍ സംസാരിക്കട്ടെ എന്നു തീരുമാനിക്കാന്‍ സര്‍ക്കാറിനു താല്‍പ്പര്യം കാണും. എന്ത് എതിര്‍പ്പുണ്ടെങ്കിലും പദ്ധതി നടത്താന്‍ തുനിഞ്ഞിറങ്ങിയവരുടെ ചുവടു വെപ്പാണത്. പൊതുവെ അംഗീകരിക്കപ്പെട്ട ഒരു പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മാത്രമേ ഇത്തരമൊരു ചര്‍ച്ച ആവശ്യമുള്ളു. ഇവിടെ പൊതു അംഗീകാരം കിട്ടാത്ത ഒരു പദ്ധതിയെ മുന്‍നിര്‍ത്തി രാഷ്ട്രീയ ചര്‍ച്ചയും തീരുമാനവുമാണ് ഉണ്ടാവേണ്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More