LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുകയാണ്- വ്യവസായി എം എ യൂസഫലി

മക്ക: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. നിമിഷയെ മോചിപ്പിക്കാനുളള ശ്രമം വിജയിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് യൂസഫലി പറഞ്ഞു. മക്കയിലെ ഹറം പളളി സന്ദര്‍ശനത്തിനിടെ ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു യൂസഫലിയുടെ പ്രതികരണം. 

'നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാടുപേര്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും ശ്രമം വിജയിക്കട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാനും അതിനായി ശ്രമിക്കുന്നുണ്ട്. മോചനം സാധ്യമായാല്‍ മാത്രമേ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുളളു' എന്നാണ് എം എ യൂസഫലി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുളള സംഘമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നത്. നിമിഷയുടെ മോചനത്തിന് 50 മില്യണ്‍ റിയാല്‍ നല്‍കണമെന്നാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആവശ്യപ്പെട്ടത്. 10 മില്ല്യണ്‍ റിയാല്‍ കോടതി ചെലവും പെനാല്‍റ്റിയും നല്‍കണം. റമദാന്‍ അവസാനിക്കുംമുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് യെമനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനഘട്ട പരിശ്രമത്തിലാണ് കുടുംബം. 2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. അതിനിടെ തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More