LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകോത്തര ബാസ്ക്കറ്റ്ബോള്‍ താരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

Photo Courtesy Stephen M. Dowell/Orlando Sentinel via AP

കാലിഫോര്‍ണിയ: ലോകോത്തര ബാസ്ക്കററ്ബോള്‍ താരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് ഒന്‍പത്പേരും മരണപ്പെട്ടിട്ടുണ്ട്. കാലിഫോര്‍ണിയയ്ക്കടുത്ത് കലാബസാസില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. മരണപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍ ജിയാനയെ ബാസ്ക്കറ്റ്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകവേയാണ് 11പേര്‍ക്ക് ദാരുണമായ അന്ത്യം ഉണ്ടായത്. കോബി-യുടെ സ്വകാര്യ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ഇതിഹാസ താരത്തിന്‍റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ലോകോത്തര കായികതാരങ്ങള്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഹൃദയഭേദകമാണ് കോബിയുടെ വിയോഗവാര്‍ത്തയെന്ന് ലെയണല്‍ മെസ്സി തന്‍റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

More
More
Web Desk 3 years ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

More
More
Sports Desk 4 years ago
News

ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

More
More
News

ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

More
More
Web Desk 4 years ago
News

ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി

More
More
Web Desk 4 years ago
News

ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ

More
More