LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ പീഡന പരാതി; പരാതിക്കാരിയുമായി സിബിഐ ക്ലിഫ് ഹൌസില്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന പീഡന പരാതിയില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 17 നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണത്തിനായാണ് നിലവില്‍ ഇപ്പോള്‍ സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയത്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്. 2013 ല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ആദ്യമായി പരാതിക്കാരി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് രേഖാമൂലം കത്ത് നല്‍കിയത്. കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ക്ക് സ്ഥലത്തെത്തിയുള്ള  ഇത്തരം തെളിവ് ശേഖരണം കൂടിയേ തീരുവെന്നും അതുകൊണ്ടുതന്നെ ക്ലിഫ് ഹൗസിലെ തെളിവെടുപ്പ് അനിവാര്യമാണെന്നുമുള്ള സിബിഐ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പിന് അനുമതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ 6 പീഡന പരാതികളാണ് സിബിഐ അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതില്‍ ഹൈബി ഈഡനെതിരായ പരാതിയില്‍ മാത്രമാണ് ഇതിനുമുന്പ് എം എല്‍ എ ഹോസ്റ്റലിലെത്തി തെളിവെടുപ്പ് നടത്തിയത്. മുന്‍ മന്ത്രിമാര്‍ എം എല്‍ എമാര്‍ തുടങ്ങിയവര്‍ ഈ കേസില്‍ ആരോപണ വിധേയരാണ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More