LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

അമൃത്സര്‍: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി എ ഐ സി സി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും സിദ്ദു നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണെന്നും ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കണ്ടെത്തിയതിനാലാണ് സിദ്ദുവിനെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്. പഞ്ചാബിന്റെ ഉത്തരവാദിത്വമുള്ള എ ഐ സി സി സെക്രട്ടറി ഹരീഷ് ചൗധരിയാണ് സിദ്ധുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ തെറ്റിച്ചാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നാണ് ഹരീഷ് ചൗധരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് മുതിര്‍ന്ന നേതാക്കള്‍ തമ്മില്ലുള്ള വാക്പോരും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സിദ്ദുവിന്‍റെ അകല്‍ച്ചയുമാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും സിദ്ദുവിനെ മാറ്റിയിരുന്നു. അമരീന്ദര്‍ സിംഗ് രാജ വാഡിംഗ് ആണ് പുതിയ അദ്ധ്യക്ഷന്‍. വാഡിംഗ് സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്ന ദിവസം സിദ്ദു ചടങ്ങിനെത്തിയെങ്കിലും പെട്ടെന്ന് തന്നെ വേദി വിട്ടിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് സിദ്ദുവിനെതിരെ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More